കോഴിക്കോട് കോര്‍പ്പറേഷനിലെ ഭിന്ന ശേഷിക്കാര്‍ക്ക് നവംബര്‍ 16, 23 തീയതികളിലായി കലാ കായിക മത്സരം നടത്തും. കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അപേക്ഷാ ഫോം തൊട്ടടുത്ത അങ്കണവാടികളില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30. കായികമത്സരം നവംബര്‍ 16 ന് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലും കലാമത്സരം നവംബര്‍ 23 ന് ബി ഇ.എം സകൂളിലും നടത്തും. ഫോണ്‍: 0495 2702523.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് വളയം ഗവ.ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 19ന് രാവിലെ 11 മണിക്ക് ഐ.ടി.ഐഓഫീസില്‍ എത്തണം. ഫോണ്‍ 0496 2461263.
ശിശുദിനാഘോഷം;
വിദ്യാര്‍ഥികള്‍ക്ക് കലാ സാഹിത്യ മത്സരങ്ങള്‍
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുളള സ്കൂളുകളിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഹാളില്‍ ഒക്ടോബര്‍ 26 ന് രാവിലെ 9.30 മുതല്‍ ചിത്രരചന, പ്രശ്നോത്തരി, പ്രസംഗ മത്സരങ്ങളും നവംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഇംഗ്ലീഷ്, മലയാളം പദ്യംചൊല്ലല്‍, ഉപന്യാസം, കഥ, കവിതാ രചന മത്സരങ്ങളുമാണ് നടത്തുക. ഒരു കുട്ടിക്ക് മൂന്ന് ഇനത്തില്‍ പങ്കെടുക്കാം. പേരു വിവരങ്ങള്‍ ഒക്ടോബര്‍ 22 ന് മൂന്ന് മണിക്കകം സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, അംഗന്‍വാടി പ്രവര്‍ത്തക പരിശീലന കേന്ദ്രം, ചേവായൂര്‍ പി.ഒ, (നെല്ലിക്കോട് വില്ലേജ് ഓഫീസിന് സമീപം) കോഴിക്കോട് 673017 എന്ന വിലാസത്തിലോ awtcchevayur@gmail.com എന്ന ഇ.മെയിലിലോ ലഭിക്കണം.
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡുക്കേഷന്‍ കോഴ്സ്;
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡുക്കേഷന്‍ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. പ്ലസ്ടു 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734 226028, 9446321496.
ക്വട്ടേഷന്‍ ക്ഷണിച്ചു
വേങ്ങേരി കാര്‍ഷിക മൊത്തവിപണിയിലെ ഒഴിവു വന്നിട്ടുളള സ്റ്റാളുകളില്‍ 11 മാസത്തേക്ക് കാര്‍ഷിക ഉല്പന്നങ്ങള് വ്യാപാരം നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 22 രാവിലെ 11 മണി. വിശദവിവരങ്ങള്‍ക്ക് വേങ്ങേരിയിലുളള മാര്‍ക്കറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0495 2376514.