തൃശൂർ: ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയത് 17 പേർ. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കി വിൽക്കുന്ന സംഘമാണ് കൊച്ചി കസ്റ്റംസിന്റെ പിടിയിലായത്.
കള്ളക്കടത്ത് സ്വർണമാണ് ഇവർ ആഭരണങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 123 കിലോഗ്രാം സ്വർണം 2 കോടി രൂപയുടെ ഇന്ത്യൻ കറൻസി, 2 വാഹനങ്ങൾ, 1900 അമേരിക്കൻ ഡോളർ എന്നിവയാണ് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കൂടാതെ സ്വർണം നിർമിക്കുന്ന 23 വീടുകളിലും മിന്നൽ പരിശോധന നടത്തി. തമിഴ്നാട്ടിൽ നിന്ന് സ്വർണം എത്തിച്ച ശേഷം ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്തേക്ക് എത്തിക്കുന്ന ശൃംഖലയിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്.

