കോഴിക്കോട് : കൂടരഞ്ഞി കൂമ്പാറ പുന്നക്കടവ് മാതാളികുന്നേൽ ക്വോറിക്ക് സമീപം ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കൂമ്പാറ സ്വദേശി മുണ്ടക്കൽ സിബി (45) മരിച്ചു.
ഇന്നലെ രാത്രി പത്തു മണിയോടെയാടെയായിരുന്നു അപകടം .
ഇന്ന് രാവിലെ അപകടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭാര്യ :വിജി
മക്കൾ :അജയ് ജോയൽ
സഹോദരങ്ങൾ: സിജോ,സിജി
മൃതദേഹം തുടർ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

