പ്രമുഖ നടന്‍ സത്താര്‍ (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലായിരുന്നു.
1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി.
2014 ലെ പറയാന്‍ ബാക്കിവച്ചത് ആണ് അവസാനചിത്രം. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.