Kerala

മുളന്തുരുത്തിയ്ക്ക് പിന്നാലെ പിറവം ഓണക്കൂര്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നേരത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് നടപടി.

പള്ളിക്കുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തുന്നുണ്ട്.
ഓണക്കൂര്‍ സെഹിയോന്‍ പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. ഇതനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കഴിഞ്ഞ ആഴ്ച പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും യാക്കോബായ പക്ഷം എതിര്‍ത്തിരുന്നു.

എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളിക്കകത്ത് പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ ബലമായി നീക്കം ചെയ്യത ശേഷമാണ് നടപടികൾ തുടർന്നത്. പൊലീസിനെ തടയാന്‍ ശ്രമിച്ച വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കി പള്ളി ഏറ്റെടുത്തത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തേയും പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഇതോടെ എതിര്‍കക്ഷിയായ ഓര്‍ത്തഡോക്‌സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!