Trending

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ്19

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍:

  1. തിക്കോടി സ്വദേശി (44 വയസ്സ്)- ജൂണ്‍ 11 ന് കുവൈത്ത് – കരിപ്പൂര്‍ വിമാനത്തിലെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനനടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  2. കൊയിലാണ്ടി സ്വദേശി (52)- ജൂണ്‍ 10 ന് സൗദി- കരിപ്പൂര്‍ വിമാനത്തില്‍ കോഴിക്കോട് എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  3. കാവിലുംപാറ സ്വദേശി (55)- ജൂണ്‍ 10 ന് ദുബായ്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.
  4. ഉണ്ണികുളം സ്വദേശി (29)- ജൂണ്‍ 13 ന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നാട്ടിലെത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധനനടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  5. തുറയൂര്‍ സ്വദേശി (49). ജൂണ്‍ 14 ന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  6. അരക്കിണര്‍ സ്വദേശി (41)- ജൂൺ ഒന്നിന് കുവൈത്ത് ല്‍ നിന്ന് കൊച്ചിയില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗമുക്തി നേടിയവര്‍:

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കാരപറമ്പ് (23 വയസ്സ്), പേരാമ്പ്ര (41), കൊയിലണ്ടി (40), കുറ്റ്യാടി (26), ചാലപ്പുറം (23), ചങ്ങരോത്ത് (43), കുറ്റ്യാടി (43), മൂടാടി (24), കോടഞ്ചേരി (29), ചോമ്പാല (32), മണിയൂര്‍ (42), മലപ്പുറം (20), കണ്ണൂര്‍ (45), വയനാട് (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 173 ഉം രോഗമുക്തി നേടിയവര്‍ 75 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 97 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരില്‍ 32 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 58 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

ഇന്ന് 301 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9366 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9151 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 8948 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 210 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!