National

”എന്റെ മകന്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു” കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മ

”എന്റെ മകന്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു” ഇന്നലെ ചൈനയുമായി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മരണപ്പെട്ട കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മയുടെ വാക്കുകളാണിത്.

രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ മകനെയോര്‍ത്ത് അഭിമാനിക്കുന്നു, പക്ഷേ ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ ആകെ തകര്‍ന്നുപോയി,” അവര്‍ പറഞ്ഞു. സന്തോഷിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇതുവരെ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

” മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ രണ്ടുതവണ ചിന്തിക്കാത്ത ആളായിരുന്നു അവന്‍. സ്വന്തം ജീവന്‍ പണയംവെച്ചും മറ്റൊരാളുടെ ജീവന്‍ അവന്‍ രക്ഷപ്പെടുത്തും കുട്ടിക്കാലം മുതലേ അവന്‍ അങ്ങനെയായിരുന്നു… അവന്‍ ഇനിയില്ല എന്നത് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇനി അമ്മേ എന്ന് എന്നെ വിളിക്കാന്‍ അവനില്ല,” കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മ പറഞ്ഞു.

16 ബിഹാര്‍ റെജിമെന്റിലെ ഉദ്യോഗസ്ഥനാണ് കേണല്‍ സന്തോഷ് ബാബു. ഒന്നരവര്‍ഷമായി ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലം മാറാന്‍ നില്‍ക്കവേയാണ് കൊല്ലപ്പെടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!