കോഴിക്കോട് : ഡി വൈ എഫ് ഐ റീ സൈക്കിൾ കേരള പദ്ധതിയിലേക്ക് ലോക്ക് ഡൗൺ കാലഘട്ടത്തിൽ ചെയ്തതായ സൃഷ്ടി സംഭാവന ചെയ്ത് മുൻ വർഷത്തെ കാവാലം നാരായണ പണിക്കർ പുരസ്കാര ജേതാവായ പ്രശസ്ത ചിത്രകാരൻ ശ്രീകുമാർ മാവൂർ.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അഭിജേഷ് ഏറ്റു വാങ്ങി. ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ. എൻ. ലിജീഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ദിലീപ് പി , അനൂപ്, ഡി വൈ എഫ് ഐ കോട്ടോൽതാഴം യൂണിറ്റ് പ്രസിഡണ്ട് നിൽഷിത്ത്. കെ എന്നിവർ പങ്കെടുത്തു.
ലേലത്തിലൂടെ ചിത്രം വില്പന ചെയത് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
താല്‍പ്പര്യമുള്ളവർക്ക് 9745430834 നമ്പറിൽ വിളിച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

