National News

തമിഴ് ചിത്രം ‘ഫര്‍ഹാന’ വിവാദത്തിൽ , നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം തിയറ്റർ റിലീസിന് ശേഷം വിവാദത്തില്‍. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്.

മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.

അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു. മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്.

സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം’- ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!