Kerala

യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ് – ഗോവിന്ദൻ മാഷ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ്
യുഡിഎഫിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
എംവി ഗോവിന്ദൻ മാഷ്. സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്‌പീക്കറെപോലും ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇപ്പോൾ സർക്കാർ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്‌. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ കലാപത്തിന്‌ പരസ്യമായി ആഹ്വാനം ചെയ്യുന്നത്‌. രാഷ്ട്രീയമായി സിപിഐ എമ്മിനെയും എൽഡിഎഫിനെയും നേരിടാൻ കഴിയുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം കുടിയാണ്‌ ഈ കലാപ ശ്രമം.

അപഹാസ്യമായ ഈ നീക്കത്തെ ജനങ്ങൾ തിരിച്ചറിയുകയും അവവജ്ഞതയോടെ തള്ളിക്കളയുകയും ചെയ്യും.സമനിലവിട്ട രീതിയിലാണ്‌ കെപിസിസി പ്രസിഡന്റ്‌ പെരുമാറുന്നത്‌. പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ വ്യക്തി അധിക്ഷേപങ്ങൾ അതിനുള്ള തെളിവാണ്‌. കേരളീയ സമുഹം ഏറെ ബഹുമാനിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എന്തുവിളിച്ചുപറയാമെന്ന്‌ ധരിക്കുന്നത്‌ ജീർണിച്ച രാഷ്ട്രീയസംസ്‌ക്കാരം പേറുന്നതുകൊണ്ടാണ്‌. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ ഉപയോഗിച്ച പദപ്രയോഗത്തെ യുഡിഎഫ്‌ നേതാക്കൾ അംഗീകരിക്കുന്നുണ്ടോ എന്ന്‌ വ്യക്തമാക്കണമെന്നും
ഗോവിന്ദൻ മാഷ് പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!