വിദേശത്ത് നിന്ന് വരുന്നവർ നിർബന്ധമായും സ്വന്തം വാഹനങ്ങളിൽ തന്നെ വീടുകളിലേക്ക് മടങ്ങണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കലക്ട്രേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. അവർ യാതൊരു കാരണവശാലും പൊതുഗതാഗതം ഉപയോഗിക്കരുത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ അവർക്ക് നിർദേശിച്ച ദിവസമത്രയും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് എതെങ്കിലും തരത്തിൽ പ്രശ്നമുണ്ടെങ്കിൽ അവർക്ക് ആംബുലൻസ് സേവനം ലഭ്യമാക്കും. സേവനത്തിനായി ജില്ലാ ആരോഗ്യ വകുപ്പ് കൺട്രോൺ സെൽ- O495 237471, കലക്ട്രേറ്റ് കൺട്രോൺ റൂം – 0495 2373900 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.