നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. ഇടുക്കി വിട്ട് ഞാൻ ഒരിടത്തും പോവുന്നില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു ,കഴിഞ്ഞ ഇരുപത് വർഷമായി കൂടെ നിൽക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകിലെന്ന് റോഷി അഗസ്റ്റിൻ ഉറപ്പിച്ച് പറഞ്ഞു.അതേസമയം ജോസ് കെ. മാണി വിഭാഗത്തിന്‍റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടിലെന്ന എൻസിപിയുടെ ആരോപണളും റോഷി അഗസറ്റിൻ തള്ളി.കേരള കോൺഗ്രസ് എമ്മിന്റെ വരവ് ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ലെന്ന ഘടക കക്ഷികളുടെ ആരോപണങ്ങളും തള്ളി. കേരള കോൺഗ്രസ് എം മുന്നണി മാറിയ സാഹചര്യത്തിൽ റോഷി അഗസ്റ്റിൻ ഇടുക്കി നിയോജകമണ്ഡലം വിടുമെന്ന് ആഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഇടുക്കി വിട്ട് ഞാൻ ഒരിടത്തും പോവുന്നില്ല; റോഷി അഗസ്റ്റിൻ

