പുതുവര്‍ഷം മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി കുറച്ചപ്പോള്‍ പലരും കരുതി എങ്ങനെ പ്ലാസ്റ്റിക് ഇല്ലാതെ കടയില്‍ നിന്നും മറ്റുമെല്ലാം സാധനങ്ങള്‍ വാങ്ങും എന്ന്. എന്നാല്‍ ഭൂമിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ നമ്മുടെ ഒരു ചെറിയ ശ്രമം മാത്രം മതി. പണ്ടുകാലങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ തീരെ ഉപയോഗിച്ചിരുന്നില്ല. അന്ന് നമ്മള്‍ അതിന് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു.
നമ്മള്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നത് മത്സ്യം വാങ്ങുമ്പോഴാണ്. മത്സ്യം വാങ്ങിയ കവര്‍ ഒരു തവണ ഉപയോഗിച്ച് നമ്മള്‍ വലിച്ചെറിയുന്നു. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനായി പണ്ടുകാലത്തേക്ക് ഉപഭോക്താക്കളെ മടക്കുകയാണ് കുന്ദമംലം മത്സ്യമാര്‍ക്കറ്റിലെ കച്ചവടക്കാര്‍. പണ്ടു കാലത്ത് മത്സ്യം പൊതിയാന്‍ ഉപയോഗിച്ചിരുന്ന തേക്കിന്റെയും ഉപ്പൂത്തിയുടെയും വാഴയുടെ ഇലയും വീണ്ടും തിരികെ കൊണ്ടുവന്ന് പഴയകാലത്തേക്ക് ഒരു മടക്കം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇത് വഴി പരമാവതി കുറയും എന്ന് മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ പറയുന്നു. ഒപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാന്‍ ഇവര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുമുണ്ട്.