വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്.
ആറ് കോർപറേഷനുകളിൽ നാലിടത്ത് എൽഡിഎഫും, രണ്ടിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 39 ഇടത്ത് എൽഡിഎഫും, 41 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 110 ഇടത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നുണ്ട്.41ഇടത്ത് മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുന്നു. 941 വരുന്ന ഗ്രാമ പഞ്ചായത്തിൽ 499ഇടത്തും എൽഡിഎഫിനാണ് മുന്നേറ്റം. യുഡിഫിനാകട്ടെ 380ഇടത്ത് മുന്നേറ്റമുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപിക്ക് സാന്നിധ്യം അറിയിക്കാൻ സാധിച്ചത്. 24 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളാണ് എൽഡിഎഫ് മുന്നേറ്റം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫിനാണ് മുന്നേറ്റം.