കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത വിഷയത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായതത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനെ ചെയ്തു.
മാര്‍ച്ചില്‍ യുഡിഎഫ് കണ്‍വീനര്‍ ഖാലിദ് കിളിമുണ്ട, യുസി രാമന്‍, ഖാദര്‍ മാസ്റ്റര്‍, ഒ. ഉസ്സൈന്‍, കേളുക്കുട്ടി നായര്‍, അക്കിനാരി മുഹമ്മദ്, വിനോദ് പടനിലം, ഹിതേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, ദിനേശ് പെരുമണ്ണ, അരിയില്‍ അലവി, എന്‍.എം ഹസ്സൈന്‍, കെപി കോയ, ബാബു നെല്ലൂളി എന്നിവര്‍ നേതൃത്വം നല്‍കി.