ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് കോര്‍ഡിനേറ്ററായ അസൈന്‍ പി.കെ അക്ഷയ സംരംഭകര്‍ക്കുള്ള സാങ്കേതിക പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ് 2020 അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി നവംബര്‍ 10 ആണ്.