Kerala kerala

ഓണക്കുടിയില്‍ മുന്നില്‍ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ്; രണ്ടാം സ്ഥാനം കരുനാഗപ്പള്ളി;ചാലക്കുടി മൂന്നാം സ്ഥാനത്ത്; ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്ക് പുറത്ത്

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.

രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയാണ് നാലാമത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇരിങ്ങാലക്കുടയില്‍ ഒരു കോടി 73 ആയിരത്തിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നു.

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില്‍ 99,40910 രൂപയുടെ വില്‍പ്പന നടന്നു. കഴിഞ്ഞ തവണ ഇവിടെ ഒരു കോടിയിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള കുണ്ടറ ഔട്ട്ലെറ്റില്‍ 85 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടിയുടെ അധിക വരുമാനമുണ്ടായതായി ബെവ്കോ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!