‘മഴക്ക് വരെ മാറ്റം വന്നു”റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് മന്ത്രി

0
149

സംസ്ഥാനത്തെ റോഡുകൾ നശിക്കുന്നതിന് പ്രധാന കാരണം മഴയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.മഴക്ക് വരെ മാറ്റം വന്നു.കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിർമാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്,റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. റണ്ണിങ് കോൺട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാൽ പ്രശ്നങ്ങൾ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല.തെറ്റായ പ്രവണതകളെ ജനങ്ങൾ തന്നെ ചോദ്യം ചെയ്യും.റിയാസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here