വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണത്തിൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് സാക്ഷികൾ.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സമയം ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന അർജ്ജുൻ, കലാഭവൻ സോബി എന്നിവരാണ് കേസിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് അറിയിച്ചത്.
പ്രാഥമിക മൊഴിയെടുക്കലിന് ശേഷമാണ് നുണപരിശോധനയിലേക്ക് സിബിഐ അന്വേഷണ സംഘം കടന്നത്. ഈ സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.കോടതി ഉത്തരവ് പ്രകാരം നാല് പേരും ഇന്ന് നേരിട്ട് ഹാജരായാണ് സമ്മതം അറിയിച്ചത്.

