Local

സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകുക

കുന്ദമംഗലം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രവർത്തനഫണ്ട് കലക്ഷന്റെ കുന്ദമംഗലം മണ്ഡലം തല ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖല പ്രസിഡന്റ് ഒ വേലായുധൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി മുസ് ലിഹ്‌ പെരിങ്ങൊളത്തിന് ഫണ്ട് നൽകി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് പ്രവർത്തന ഫണ്ട് കളക്ഷൻ വിജയിപ്പിക്കുന്നതിനായി പ്രവർത്തക കൺവെൻഷൻ ചേർന്നു.
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നവജനാധിപത്യ നിർമിതിക്കായി കാമ്പസുകളിലും പൊതുസമൂഹത്തിലും പ്രവർത്തിക്കുന്ന വിദ്യാർഥിയുവജനപ്രസ്ഥാനം എന്ന നിലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ന് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. നിരവധി വിദ്യാർത്ഥിയുവജനങ്ങൾ ഈ മൂവ്മെന്റിലേക്ക് അണി ചേരുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഒരു നവജനാധിപത്യ വിദ്യാർത്ഥി – യുവജന പ്രസ്ഥാനം എന്ന നിലയിൽ നിങ്ങളുടെ രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള പിന്തുണ ഈ മൂവ്മെന്റിന്‌ ആവശ്യമുണ്ട്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന ജനകീയ പ്രവർത്തന ഫണ്ട് കലക്ഷൻ വിജയമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് കുന്ദമംഗലം, അസി. കൺവീനർ കെ.എം. നൂറുദ്ധീൻ ചെറുപ്പ എന്നിവർ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!