മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ താരപുത്രനാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞിക്ക എന്ന് ആരാധകർ വിളിക്കുന്ന ദുൽഖർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഇങ്ങനെ നിരവധി വിശേഷങ്ങൾ ഉണ്ട് പറയാൻ.
എന്നാൽ ഇപ്പോഴിതാ മകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. മറിയം വീട്ടിലുള്ളപ്പോള്‍ വാപ്പിച്ചിയ്ക്ക് അവളെ വിട്ട് പുറത്തേയ്ക്ക് പോകാന്‍ മടിയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇത് വ്യക്തമാക്കിയത്. ‘അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്. പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്. എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. ’
ഇപ്പോൾ അമാൽ വേണമെന്നില്ല, ഉറക്കത്തിൽ നിന്നെണീക്കുമ്പോൾ അടുത്ത് ഞാനുണ്ടായാലും മതി അവൾക്ക്’. ‘ഇനി ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു. ഇതില്‍ ധാരാളം ഔട്ട്ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് ഞാന്‍ ഭയന്നു. ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റുമെന്നും ദുൽഖർ വ്യക്തമാക്കി .