25 വര്‍ഷങ്ങള്‍; ടാറ്റാ സുമോ ഉല്‍പ്പാദനം നിര്‍ത്തുന്നു

0
351

ഒരു കാലത്ത് വാഹന വിപണിയിലെ താരമായിരുന്ന ടാറ്റ സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നു. 10 പേര്‍ക്ക് യാത്രചെയ്യാവുന്ന സുമോ ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്. ബോള്‍ട് ഹാച്ച്ബാക്കിന്റെ ഉല്പാദനവും നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗുണനിലവാര നിബന്ധനകള്‍ പാലിക്കാന്‍ ഈ മോഡലുകള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇവ അപ്‌ഗ്രേഡ് ചെയ്യുന്നതിനും കമ്പനിക്ക് പദ്ധതിയില്ല.

നിലവില്‍ ടാറ്റാ സുമോ ബി.എസ്.4 ല്‍ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 85 പി.എസ് ,250 എന്‍.എം ല്‍ പ്രവര്‍ത്തിക്കുന്നതാണ്.പുതിയ ബി.എസ്.6 ലേക്ക് എഞ്ചിന്‍ മാറ്റം വരുത്താന്‍ ടാറ്റ തയ്യാറായിട്ടില്ല.8.77 ലക്ഷത്തിന്റെ സുമോ ഗോള്‍ഡ് ജി.എക്‌സ് ആണ് വിപണിയില്‍ അവസാനമിറങ്ങിയ വാഹനം.

LEAVE A REPLY

Please enter your comment!
Please enter your name here