തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കുന്നതില്‍ അന്തിമ തീരുമാനം കേന്ദ്രനയം വ്യക്തമാക്കിയതിന് ശേഷമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്നത്തെ യോഗത്തില്‍ പുതിയ പിഴ സംബന്ധിച്ച തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
യുക്തി രഹിതമാണ് പുതിയ നിയമം, വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം. കേന്ദ്ര ഗതാഗത സെക്രട്ടറിയുമായി പ്രിന്‍സിപ്പല്‍സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.