സി.പി.ഐ നേതാവ് ആനി രാജക്കെതിരായ എം.എല്‍.എ എം.എം. മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍.എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. എം.എം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് ശിവരാമന്‍ പ്രതികരിച്ചു. സി.പി.ഐ.എം നേതൃത്വം ഇടപെട്ട് മണിയെ തിരുത്തുകയാണ് വേണ്ടതെന്നും ശിവരാമന്‍ പറഞ്ഞു.അങ്ങേയറ്റം മോശമായ പരാമര്‍ശമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമന്‍ അഭിപ്രായപ്പെട്ടു.ഇടതുപക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. സ്ത്രീകളെ അടിമകളായി കാണുന്ന ഒരു ആശയസംഹിതയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ പ്രചാരകനായി ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മണി മാറിയിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞുകൂട’ – ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.ഇത് സി.പി.ഐ.എം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടത്, ശിവരാമന്‍ പറഞ്ഞു.
എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ പച്ച മനുഷ്യനാണെന്ന് പറഞ്ഞ് പച്ച മനുഷ്യരെ അപമാനിക്കരുത്;കെ കെ ശിവരാമൻ

