ന്യൂദല്‍ഹി: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കോവിഡ് നിരീക്ഷണത്തിൽ. മൂത്ത സഹോദരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താരം നിരീക്ഷണത്തില്‍ കഴിയുന്നത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായ സഹോദരൻ സ്‌നേഹാശിഷിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പനിയടക്കമുള്ള ശാരീരിക അസ്വസ്ഥതകളോടെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്‌നേഹാശിഷിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ സൗരവ് താമസിക്കുന്ന വീട്ടിലേക്ക് മാറിയിരുന്നു.