സി-ഡിറ്റില്‍ ഐ.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വ്വീസ് മേഖലയിലെ ഒഴിവുകള്‍ക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലൂടനീളമുളള സി ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു.
അതോടൊപ്പം ജാവ, നെറ്റ്, പി.എച്ച്പി, പൈതണ്‍ പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ ഐ.ടി കോഴ്‌സുകളുടെയും അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tet.cdit.org. . ഫോണ്‍ : 0471-2321360. 2321310.
പ്രവേശന കൗണ്‍സിലിംഗ്
ചാത്തമംഗലം ഗവ.ഐടിഐ യിലെ 2019 പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 19 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഇന്‍ഡക്‌സ് മാര്‍ക്ക് 250 നു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ.ഐടി ഐ ചാത്തമംഗലം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 04952988988 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ആടുവളര്‍ത്തല്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു
2019 -20 സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി അപേക്ഷകള്‍ ക്ഷണിച്ചു. മിനിമം 50 സെന്റ് സ്ഥലമെങ്കിലും സ്വന്തമായോ പാട്ടത്തിനോ ഉണ്ടായിരിക്കണം. ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. മൃഗസംരക്ഷണവകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ മൃഗസംരക്ഷണവകുപ്പില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. താല്പര്യമുള്ള കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.