Trending

അഹമ്മദാബാദ് വിമാന അപകടം; യുഎസ്, യുകെ വിദഗ്ധ സംഘം സ്ഥലത്തെത്തി

അഹമ്മദാബാദ് വിമാന അപകടത്തിൽ യൂഎസ് യുകെ വിദഗ്ധ സംഘവും അഹമ്മദാബാദിൽ എത്തി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ സംഘവുമായി സഹകരിച്ചുകൊണ്ടായിരിക്കും വിദഗ്ധ സംഘം പ്രവർത്തിക്കുക. വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും.

ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ഭാവിയില്‍ ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതെ വ്യോമയാന മേഖലയില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും നല്‍കും. അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!