ലാലിഗയിൽ രണ്ടാം മത്സരത്തിനായി ഇറങ്ങിയ ബാഴ്സലോണ 2 – 0 ത്തിന് ലെഗെൻസിനെ പരാജയപ്പെടുത്തി. ആദ്യ 20 മിനുറ്റുകൾ പ്രതിരോധത്തിലാക്കാൻ എതിരാളികളായ ലെഗെൻസിന് സാധിച്ചു. മെസ്സിക്ക് ചുറ്റും വലയം തീർത്ത് ഇടയ്ക്കു ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. കളിയുടെ 11,13 മിനിറ്റുകളിൽ കിട്ടിയ ഓപ്പൺ ചാൻസുകൾ ബാഴ്സയുടെ വല കുലുക്കുമെന്നു തോന്നിപ്പിച്ചുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. എന്നാൽ അധിക സമയം നിലനിർത്താതെ ബാഴ്സ കളിയിലേക്ക് തിരിച്ചെത്തി. പ്രതിരോധം പൊട്ടിക്കാൻ പലപ്പോഴും മെസ്സി ശ്രമിച്ചു കൊണ്ടേയിരുന്നു. അവസരങ്ങൾ ഗ്രീസ്മാനെ തേടിയെത്തിയെങ്കിലും നഷ്ടമായി. കൂളിംഗ് ബ്രേക്കിന് തൊട്ടു മുൻപായി ഗ്രീസ്മാനും മെസ്സിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാൻ സാധിച്ചിട്ടില്ല.
ഒടുവിൽ ഭാവി തലമുറയുടെ ബാഴ്സയുടെ പ്രതീക്ഷ അനസു ഫാറ്റിയുടെ മനോഹര ക്ലാസിക് ഗോൾ 42 ആം മിനുറ്റിൽ പിറന്നു. ശക്തമായ പ്രതിരോധം പിളർത്തി ഗോളിയെയും കടന്നു വലയുടെ കോർണറിലേക്ക് ആദ്യ ഗോൾ ആദ്യ പകുതിയിൽ ബാഴ്സയെ മുന്നിലാക്കി.
രണ്ടാം പകുതിയിലും പ്രതിരോധത്തിന് യാതൊരു അയവും ലെഗെൻസ് കാണിച്ചില്ല. ആദ്യ പകുതിയിലെ ഗോൾ സ്കോറെർ ഫാറ്റിയെ 52 ആം മിനുട്ടിൽ പിൻവലിച്ചു പകരം സുവാരസ് കളത്തിലിറങ്ങി. ശേഷം കഴിഞ്ഞ കളിയിലെ ഗോൾ സ്കോറെർ വിദാലും പകരക്കാരനായി എത്തി. 63 മിനുറ്റിൽ മെസ്സിയുടെ തന്നെ മനോഹര പാസ്സിൽ ഗ്രീസ്മാൻ ഗോളടിച്ചെങ്കിലും ലഫറി ഓഫ്സൈഡ് വിധിച്ചു. 67 മിനുറ്റിൽ ലെഗെൻസിന്റെ പ്രതിരോധ കോട്ട പൊളിച്ച് മിശിഹാ മുന്നോട്ട് കുതിച്ചു. പിടിച്ചു വെക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കുതറിയോടി. ഒടുവിൽ ഗോൾപോസ്റ്റിനുള്ളിൽ നിന്നും ചെയ്ത ഫൗളിന് ബാഴ്സയ്ക്ക് അനുകൂല പെനാൽറ്റി. നിസ്സാരമായി മെസ്സി 69 മിനുട്ടിൽ അത് വലയിലാക്കി വലയിലാക്കി. രണ്ടു ഗോളുകളുടെ ഏകപക്ഷീയ ലീഡ് ലെഗസിനെ അറ്റാക്കിങ്ങിലേക്ക് നയിച്ചു. പക്ഷെ അത് പ്രധിരോധത്തെ ഭഭാധിച്ചു 87 മിനുറ്റിൽ റിക്വി കിട്ടിയ രണ്ടവസരങ്ങൾ മികച്ച രീതിയിലുള്ള പരിശ്രമം താരം നടത്തി. ഒടുവിൽ 2-0 കളിയുടെ അവസാനം.

