ന്യൂ ഡൽഹി: പിടിവിടാതെ രാജ്യം കോവിഡ് ഭീതിയിൽ മുറുകുന്നു. കഴിഞ്ഞ ദിവസം മാത്രം 10667 പോസിറ്റീവ് കേസുകളും 380 മരണവും രേഖപെടുത്തിയിട്ടുണ്ട്. ഇതോടെ തുടർച്ചയായ ആറാമത്തെ ദിവസമാണ് ദിവസേന മരണസംഖ്യ 300 കടക്കുന്നത്. ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 153178 ആയി. 180012 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 52.46 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഭൂരിഭാഗം കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു. മഹാരാഷ്ട്രയിൽ നിന്ന് 2786ഉം തമിഴ്നാട്ടിൽ നിന്ന് 1843ഉം ഡൽഹിയിൽ നിന്ന് 1647ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

