തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. നാലുപേർ ഇതര സംസ്ഥാനത്തിൽ നിന്നും വന്നവരുമാണ്. നാലുപേർ രോഗമുക്തർ. ആകെ രോഗികളുടെ എണ്ണം 587. വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹോട്സ്പോട്ടുകളുടെ എണ്ണം 22 ആയി
വയനാടും കാസർഗോഡും ഇന്ന് രോഗികളില്ല. കോഴിക്കോട് മൂന്നു പേർക്ക് രോഗ ബാധ 2 പേർ കുവൈത്തിൽ നിന്നെത്തിയവർക്കും ഒരാൾ തമിഴ്‍ നാട്ടിൽ നിന്നും വന്നതാണ്. 182 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ 4 കോഴിക്കോട് 3 മലപ്പുറം,പാലക്കാട് രണ്ടു വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ച കണക്കുകൾ

