ഇടുക്കി: നവജാത ശിശു മരിച്ചതിനു പിറ്റേന്ന് ഏഴു വയസുള്ള മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ ടോം എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് 28 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്.
തിടനാട് കുമ്മണ്ണൂ പറമ്പിൽ ടോം ആണ് ഭർത്താവ്. ലിജ അലക്കോട് സർവീസ് സഹകരണ ബാങ്ക് മാനേജർ ആണ്. ലിജ അമ്മയോടൊപ്പം ആണ് കിടന്നത്. രാവിലെ പള്ളിയിൽ പോകാൻ അമ്മ എഴുന്നേറ്റ് പ്രാഥമിക ആവശ്യങ്ങൾക്ക് പുറത്തേക്ക് പോയി. ഈ സമയം ലിജ കുട്ടിയെയുമായി മുറ്റത്തെ കിണറ്റിൽ ചാടി. കിണറിന് 40 അടിയോളം താഴ്ച്ചയുണ്ട്. പീരുമേട് നിന്ന് ഫയർ ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു.