National

മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്.

ന്യൂഡല്‍ഹി: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നുമാണ് മുന്‍ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായി സ്മിത ഘാട്ടേക്കെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ സ്മിത സമ്മതിക്കുന്നില്ല. അവരുടെ സ്‌കൂള്‍ ഇടക്കിടെ മാറ്റുന്നു. ഉഭയസമ്മത പ്രകാരം വിവാഹമോചന കേസ് നല്‍കിയിട്ടും ഇതുവരെ ഔദ്യോഗിക വിവാഹമോചനം ലഭിച്ചിട്ടില്ല. ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു -ഭോപാല്‍ പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികളെ കാണാന്‍ തന്നെ അനുവദിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

2009ലായിരുന്നു ഇരുവരുടെയും വിവാഹം. 12 വര്‍ഷത്തിനുശേഷം വേര്‍പിരിയുകയും ചെയ്തു. ആരോപണങ്ങള്‍ തെറ്റാണെന്നാണ് സ്മിതയുടെ അഭിഭാഷകന്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!