കോട്ടയം: കോട്ടയം നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന തട്ടിപ്പിൽ അന്വേഷണത്തിന് ശിപാർശ ചെയ്‌ത് എല്‍എസ്‍ജിഡി ജോയിൻ്റ് ഡയറക്ടർ. കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല. ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നഗരസഭയുടെ അക്കൗണ്ടിൽ 211.89 കോടി രൂപ കാണാനില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഷീജ അനിൽ ആണ് നഗരസഭാ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്.‘കോട്ടയം നഗരസഭ തനത് ഫണ്ട് കൈകാര്യം ചെയ്തതിൽ പൊരുത്തക്കേട് ഉണ്ട്. നഗരസഭയിൽ രേഖപ്പെടുത്തിയ ചെക്കുകൾ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്നും ഷീജ അനിൽ പറയുന്നു.
കോട്ടയം നഗരസഭ തട്ടിപ്പ്: അന്വേഷണത്തിന് ഉത്തരവിട്ട് എല്‍എസ്‍ജിഡി ജോയിൻ്റ് ഡയറക്ടർ
