നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ. ഈ മാസം 22-ന് നടപ്പാക്കാനിരുന്ന വധശിക്ഷ പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സ്‌റ്റേ ചെയ്യുകയായിരുന്നു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്.ഇതേ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയത്. ഇതിനിടെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് തിഹാര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദയാ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തൂക്കിലേറ്റുന്നതിന് പുതിയ തിയതി കണ്ടെത്തണമെന്നും ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

