കുന്ദമംഗലം; മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും കാലിക്കറ്റ് ബീച്ച് ലയണ്‍സ് ക്ലബ്ബും സംയുക്തമായി കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലo ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് ഉല്‍ഘാടനം ചെയ്തു.
‘പ്രിന്‍സിപ്പാള്‍ ടി.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് എന്‍.പി സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി ജ്യോതിഷ് സ്വാഗതവും നാസിഹ് നന്ദിയും പറഞ്ഞു

