News

കോൺഗ്രെസ്സിനെതിരായ വിവാദ പരാമർശം നടി ഖുശ്ബുമാപ്പു പറഞ്ഞു

കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. കഴിഞ്ഞ ദിവസമാണ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന വിവാദ പ്രസ്താവന ഖുശ്ബു മാപ്പ് പറഞ്ഞത്.

ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.
വാക്കുകൾ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന് അവർ പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ബി.ജെ.പി വക്താവ് സംപിത് പത്രയുൾപ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!