തിരുവനന്തപുരം: ജപ്തി ചെയ്ത വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണു സംഭവം. സെല്‍വി എന്ന വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളില്‍ കയറിയത്.
സെല്‍വിയുടെ വീട് കഴിഞ്ഞദിവസം ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെല്‍വി ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളില്‍ കയറിയത്. 2005-ല്‍ സെല്‍വിയും ഭര്‍ത്താവും ചേര്‍ന്ന് വിജയാ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ആറു ലക്ഷത്തോളം രൂപ ബാങ്കില്‍ തിരിച്ചടിച്ചു. ഇതിനിടെ ഭര്‍ത്താവ് മരിച്ചു. പിന്നീട് എട്ടു ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നു കാണിച്ച് ബാങ്ക് ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നെന്നും സെല്‍വി പറയുന്നു.