കൊടിയത്തൂര്‍ : കഴുത്തൂട്ടിപുറായ ഗവ. എല്‍ പി സ്‌കൂളിലെ ക്ലാസ് റൂം ഉദ്ഘാടനവും പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും നടത്തി. അഡ്വ. ജെബി മേത്തര്‍ എം പി യുടെ 7.5 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ടും ഗ്രാമ പഞ്ചായത്തിന്റെ 8 ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ എസ് എം സി നിര്‍മിക്കുന്ന പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും എം പി നിര്‍വഹിച്ചു.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഫസല്‍ കൊടിയത്തൂര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മറിയം കുട്ടിഹസ്സന്‍,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത്,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുഹ്‌റ വെള്ളങ്ങോട്ട്,അഡ്വ.കെ പി സൂഫിയാന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി കെ അബൂബക്കര്‍,കെ ജി സീനത്ത്, എ ഇ ഒ ടി ദീപ്തി,സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല, മാവൂര്‍ ബി ആര്‍ സി ഓഫീസര്‍ ജോസഫ് തോമസ് ,സി പി ചെറിയ മുഹമ്മദ്, സി ടി സി അബ്ദുല്ല, പഞ്ചായത്ത് അസി.സെക്രട്ടറി ടി അബ്ദുല്‍ ഗഫൂര്‍,കെ ടി അബ്ദുല്‍ ഹമീദ്, കെ എം അബ്ദുറഹ്‌മാന്‍ ഹാജി, കെ ഹസന്‍ കുട്ടി,ഡോ. കാവില്‍ അബ്ദുല്ല, എം പി അബ്ദുല്‍ മജീദ്, കെ ടി അബ്ദുല്ല മാസ്റ്റര്‍,വി വി നൗഷാദ്, എം എ അബ്ദുല്‍ ഹകീം, പി കെ ഫൈസല്‍, സി അബ്ദുല്‍ കരീം, ശിഹാബ് തൊട്ടിമ്മല്‍, ശംസുദ്ദീന്‍ കുന്നത്ത്, ജുവൈരിയ ഷഫ്രിന്‍, സഹന്‍ മുഹമ്മദ് എം ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അസിസ്റ്റന്റ് എഞ്ചിനീയര്‍ സുദേഷ്ണ പാലോളി നിര്‍മാണ റിപ്പോര്‍ട്ടും ഹെഡ്മാസ്റ്റര്‍ ടി കെ ജുമാന്‍ അക്കാദമിക റിപോര്‍ട്ടും അവതരിപ്പിച്ചു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ജില്ല തല ജേതാവ് കെ അര്‍ഷദ് , എംബിബിഎസ് കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ഥി ഡോ. സാലിഹ മാളിയേക്കല്‍, പിഎസ് സി വഴി ജോലി നേടിയ പൂര്‍വ വിദ്യാര്‍ഥി റസിയ കമ്പളത്ത് , സ്‌കൂള്‍ അറബി അധ്യാപകന്‍ സി അബ്ദുല്‍ കരീം എന്നിവരെ ആദരിച്ചു. ദുബൈ ഒരുമ ചെയര്‍മാന്‍ ബഷീര്‍ കാവില്‍ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ എം ടി റിയാസ് സ്വാഗതവും പിടിഎ പ്രസിഡന്റ് എ കെ റാഫി നന്ദിയും പറഞ്ഞു.