മുക്കം: കഴിഞ്ഞ പ്രളയകാലത്ത് സഹായഹസ്തവുമായി ഓടിയെത്തിയവരെ സഹായിക്കാന്‍ തെക്കന്‍ജില്ലകളില്‍ നിന്നും നൂറുകണക്കിന് സന്നദ്ധസേവകരാണ് മലബാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ഇരുപതംഗ സംഘം സര്‍വസന്നാഹങ്ങളുമായി ഇന്നലെ മുതല്‍ ചെറുവാടി, കൊടിയത്തൂര്‍, കക്കാട് എന്നീ പ്രദേശങ്ങളില്‍ സേവനനിരതരായി.
ചെളി കെട്ടിക്കിടന്ന ചെറുവാടി കൂട്ടക്കടവ് റോഡ്, നിരവധി വീടുകളും ഇവര്‍ ശുചീകരിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, അന്‍വര്‍ കെ.സി, ശംസുദ്ദീന്‍ ചെറുവാടി, ചാലില്‍ അബ്ദു, ടീം വെല്‍ഫെയര്‍ കണ്‍വീനര്‍ സദ്‌റുദ്ദീന്‍ ഓമശ്ശേരി, ജാഫര്‍ പുതുക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.