കൊച്ചി: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പ് വരുത്തണം. നിയന്ത്രണ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.
നിലവിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ഉന്നയിച്ച് മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിന് കോടതി നോട്ടീസ് അയച്ചു.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന് ഉത്തരവ്
കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് കോടതി നിര്‍ദ്ദേശം

