കോഴിക്കോട്: 50,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദലുകളുടെ നിര്‍മിതി, ഊരാളുങ്കല്‍ സൊസൈറ്റിയുടെ അനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്‍ നിക്ഷേപങ്ങള്‍ വരുമ്പോള്‍ പ്രവൃത്തികള്‍ വിശ്വസിച്ച് ഏല്‍പിക്കാന്‍ കഴിയുന്ന, ആത്മാര്‍ഥതയുള്ള ഏജന്‍സികള്‍ വേണം.
മാറി വരുന്ന നിര്‍മാണാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാനും പുതിയ നിര്‍മാണ രീതികള്‍ സ്വായത്തമാക്കാനുമാണ് ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുന്നത് എന്നും മുന്നോട്ടുള്ള പാതകള്‍ സൃഷ്ടിക്കാനും മുന്നേ നടക്കാനും കഴിയുന്ന ഊരാളുങ്കല്‍ പോലുള്ള ഏജന്‍സികളാണ് കേരളത്തിന്റെ ഭാവി എന്നും മന്ത്രി പറഞ്ഞു.
എം.ടി.വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായിരുന്നു.