മൂഴിക്കല്‍: മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനായിരുന്നു ശ്രമം എന്നാല്‍ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കവര്‍ച്ച ശ്രമം. കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഓമശ്ശേരിയിലും തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു. അതിനാല്‍ പോലീസ് വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.