Kerala

പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നടപടി തിരുത്തണം: മുനവ്വർ അലി തങ്ങൾ

തിരൂരങ്ങാടി: പ്രവാസി അവഗണനക്കെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി, കുണ്ടൂർ അത്താണിക്കലിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് തങ്ങൾ പറഞ്ഞു.
ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ വരുന്ന പ്രവാസികളുടെ വരവ് മുടക്കാന്‍ അപ്രായോഗികമായ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ സര്‍ക്കാര്‍ നിരന്തരം പ്രവാസി ദ്രോഹം തുടരുകയാണെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും തങ്ങൾ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടാന്‍ വൈകും. അതിന് വലിയ തുക നൽകുകയും വേണം. ഇനി ഫലം ലഭിച്ചാല്‍തന്നെ 48 മണിക്കൂറിനകം ചാര്‍ട്ടേഡ് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തുക അസാധ്യവുമാണ്. ഈ സങ്കീര്‍ണത അറിഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ടു  വന്നതെന്നും തങ്ങൾ പറഞ്ഞു. വൈ. പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ പൊന്നാനി സംബസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!