രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം.
അരങ്ങേറ്റ താരം ഇഷാൻ കിഷൻന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്‍റെ വിജയലക്ഷ്യം 13 പന്ത് ബാക്കിയിരിക്കെയണ് ഇന്ത്യ മറികടന്നത്. യുവതാരങ്ങളിലേക്ക് ആവേശം നിറച്ച് അർധ സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ് രാഹുലിനെ പൂജ്യത്തിന് നഷ്ടമായ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ഇഷാൻ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് വഹിച്ച ഇഷാൻ അതേ പ്രകടനം മെേട്ടരയിലും തുടരുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മറുവശത്ത് ബാറ്റിങ്ങ് വിരുന്ന് ആസ്വദിക്കാൻ നിർത്തി ഇഷാൻ കത്തിക്കയറി. 32 പന്തിൽ നാല് സിക്സറുകളുടെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയിലാണ് ഇഷാൻ 56റൺസെടുത്ത്ആദിൽ റഷീദിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായത്. ഒമ്പത് ഓവറിൽ ഇഷാൻ – കോഹ്ലി സഖ്യം പടുത്തുയർത്തിയത് 94 റൺസിന്‍റെ കൂട്ടുകെട്ടായിരുന്നു. 13 പന്തിൽ 26 റൺസെടുത്ത ഋഷഭ് പന്തിന്‍റെ മിന്നൽ പ്രകടനവും ഇന്ത്യക്ക് തുണയായി.

