Sports

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

കുന്ദമംഗലം; കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി . എച്ച് എം പ്രേമരാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍, പിടിഎ പ്രസിഡണ്ട് ജയപ്രകാശന്‍ അധ്യക്ഷതവഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു . യുപി, എല്‍പി, വിഭാഗങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
തിങ്കളാഴ്ച നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ട്രോഫികളും, എവറോളിംഗ് ട്രോഫികളും വിതരണം ചെയ്യും. വാര്‍ഡ് മെമ്പര്‍ എം വി ബൈജു ,എം പി ടി എ പ്രസിഡണ്ട് ഷിജില, സി യൂസഫ്, ശശിധരന്‍ മാസ്റ്റര്‍, പ്രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!