Kerala News

ഇടത് സർക്കാരിന്റേത് ബഡായി ബജറ്റ്; രമേശ് ചെന്നിത്തല

ഇടതുസർക്കാറിന്‍റെ അവസാന ബജറ്റ്​ ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സാമ്പത്തിക മേഖലക്ക്​ ഗുണകരമാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് മുന്നിൽ​ കണ്ടുള്ള വാഗ്​ദാനങ്ങളാണ്​ ബജറ്റിൽ ഇടംപിടിച്ചത്​. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ്​ ധനമന്ത്രി അവതരിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു .മുമ്പ്​ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകളിൽ പ്രഖ്യാപിച്ച കുട്ടനാട്​, വയനാട്​, ഇടുക്കി പാക്കേജുകൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യതൊഴിലാളികളേയും റബർ കർഷകരേയും വഞ്ചിക്കുന്നതാണ്​ ബജറ്റ്​. ധനകമ്മി വർധിക്കുന്നുവെന്ന്​ കുറ്റപ്പെടുത്തിയ പ്രതിപക്ഷം തോമസ്​ ഐസക്​ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും പറഞ്ഞു. നൂറു ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്​ബിയിൽ 60,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നാണ്​ അറിയിച്ചത്​. എന്നാൽ, 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. മൂന്ന്​ മണിക്കൂർ നീണ്ടു നിന്ന പ്രസംഗം അവതരിപ്പിച്ചു എന്നത്​ മാത്രമാണ്​ ബജറ്റിന്‍റെ നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!