ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 30 എം പി മാർക്ക് കോവിഡ്,രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു . പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 13 രാജ്യസഭ എം പി മാർക്കും, 17 ലോകസഭാ എംപിമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം വ്യക്തമാക്കിയത് പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി എം.പിമാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയത്. എന്നാല്‍, രോഗം സ്ഥിരീകരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല കോവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബി.ജെ.പി. എം.പിമാരാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമേ പാര്‍ലമെന്റിലെ അറുപതോളം ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്