കേരളത്തിൽ സ്വര്‍ണവില പവന് 120 രൂപകൂടി. ഇതോടെ വിപണിവില 37,920 രൂപയായി. ഒരു ഗ്രാമിന് 4740 രൂപയാണ് വില. മൂന്നിദിവസം 37,800 നിലവാരത്തില്‍ തുടര്‍ന്നശേഷമണ് വിലവര്‍ധന.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,941.11 ഡോളര്‍ നിലവാരത്തിലാണ്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്.

