ജില്ലയിൽ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ 70 വീടുകൾ പൂർണമായും തകർന്നു. 946 വീടുകളാണ് ഭാഗികമായി തകർന്നത്. കോഴിക്കോട് താലൂക്കിൽ 36 വീടുകൾ പൂർണ്ണമായും 267 വീടുകൾ ഭാഗികമായും തകർന്നു. കൊയിലാണ്ടി താലൂക്കിൽ രണ്ടു വീടുകൾ പൂർണ്ണമായും 123 വീടുകൾ ഭാഗികമായും തകർന്നു. വടകരയിൽ 25 വീടുകൾ പൂർണമായും 465 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിൽ ഏഴു വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു.