തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടറാമന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനം.. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ജോലിയ്ക്കു പുറമെ ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് നൽകുക.